കുന്ദംകുളം: നടി ആക്രമിക്കപ്പെട്ട കേസില്‍ ഒരു 'മാഡം; കൂടി കുടുങ്ങാനുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പോലീസ് പിന്നീടത് തള്ളിക്കളഞ്ഞു. അത് സുനിയുടെ ഭാവനാസൃഷ്ടി ആണ് എന്നായിരുന്നു പറഞ്ഞിരുന്നത്.
എന്നാല്‍ സത്യം അതല്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. അങ്ങനെ ഒരു മാഡം ഉണ്ട് എന്ന് തന്നെയാണ് പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍ പറയുന്നത്. ആ വ്യക്തി സിനിമ മേഖലയില്‍ നിന്ന് തന്നെ ഉള്ള ആളാണ് എന്നും സുനി പറയുന്നു.
ബൈക്ക് മോഷണ കേസില്‍ കുന്ദംകുളത്തെ കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു സുനിയുടെ ഈ വെളിപ്പെടുത്തല്‍.
ആരാണ് മാഡം
നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ആസൂത്രണത്തിന് പിന്നില്‍ ഒരു സ്ത്രീ ആണെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. മാഡം എന്ന് വിളിക്കപ്പെടുന്ന ആ സ്ത്രീ ആരാണ് എന്ന ചോദ്യത്തിന്റെ ഉത്തരം ഇപ്പോഴും ബാക്കിയാണ്
മാഡം ഉണ്ട് എന്ന് ഉറപ്പ്
അങ്ങനെ ഒരു മാഡം കൂടി കേസില്‍ കുടുങ്ങാനുണ്ട് എന്നാണ് പള്‍സര്‍ സുനി ഇപ്പോള്‍ പറയുന്നത്. മാഡം എന്നത് കെട്ടുകഥയല്ലെന്നും സുനി വെളിപ്പെടുത്തുന്നു.
സിനിമാക്കാരി തന്നെ
സിനിമയ്ക്ക് പുറത്തുള്ള ആളല്ല ആ മാഡം എന്നാണ് സുനി പറയുന്നത്. സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീ തന്നെയാണ് അവര്‍ എങ്കില്‍ ആരായിരിക്കും അത്?വിഐപി പറയട്ടേ ആ മാഡത്തിന്റെ പേര് കേസില്‍ അറസ്റ്റിലായിട്ടുള്ള വിഐപി തന്നെ പറയട്ടേ എന്നാണ് പള്‍സര്‍ സുനി പറയുന്നത്. ദിലീപിനെ ആണ് സുനി വിഐപി എന്ന് വിശേഷിപ്പിക്കുന്നത്.
അയാള്‍ പറഞ്ഞില്ലെങ്കില്‍ മാഡം ആരാണ് എന്ന് ദിലീപ് പറഞ്ഞില്ലെങ്കില്‍ താന്‍ തന്നെ അത് വെളിപ്പെടുത്തും എന്നും പള്‍സര്‍ സുനി പറയുന്നുണ്ട്. ഓഗസ്റ്റ് 16-ാം തിയ്യതിക്കുള്ളില്‍ വിഐപി അത് പറഞ്ഞില്ലെങ്കില്‍ താന്‍ തന്നെ മാധ്യമ പ്രവര്‍ത്തകരോട് അക്കാര്യം പറയും എന്നാണ് വെല്ലുവിളി.








